പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയി; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പിടി തോമസിന്റെ കത്ത്

Posted on: March 1, 2017 8:49 pm | Last updated: March 1, 2017 at 8:49 pm

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തൃക്കാക്കര എംഎല്‍എ പി.ടി തോമസ്. മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനിയാണ് പള്‍സര്‍ സുനി. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് കാര്യം അന്വേഷിക്കണം. മുഖ്യ പ്രതി പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ടില് വിദേശത്ത് പോയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണം.
മുമ്പ് സിനിമയില് മുഖം കാണിച്ചവരും സജീവമായിരുന്നവരും പിന്നീട് സിനിമയില് നിന്ന് അപ്രത്യക്ഷരാകുന്ന പ്രവണത ഉണ്ടായിട്ടുണ്ട്. ഇവര് മനുഷ്യ കടത്തില് അകപ്പെട്ടതാണോ എന്ന കാര്യം പരിശോധിക്കണം. ഇക്കാര്യത്തില് പ്രതിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണം.
പ്രതി മുമ്പും താരങ്ങളെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചതായി വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.അന്ന് എന്തുകൊണ്ട് അക്കാര്യത്തില് അന്വേഷണം ഉണ്ടായില്ല എന്നകാര്യം പരിശോധിച്ചാല് ഇപ്പോഴത്തെ കേസിന് ആധാരമായ നിരവധി കാര്യങ്ങള് പുറത്തുകൊണ്ടുവരാന് സാധിക്കും.
വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കേസന്വേഷണത്തില് അലംഭാവമുണ്ടായാല് കൂടുതല് വിവരങ്ങളുമായി മുന്നോട്ടുവരും.