നോട്ട് പ്രതിസന്ധി: സംസ്ഥാന ബജറ്റ് ജനുവരിയില്‍ ഇല്ല

Posted on: December 30, 2016 10:35 am | Last updated: December 30, 2016 at 4:28 pm

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനുവരിയില്‍ ഇല്ല. ബജറ്റ് അവതരണം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ മാത്രമേ ഉണ്ടാകൂവെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

നോട്ട് അസാധുവാക്കല്‍മൂലമുള്ള പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലിയിരുത്തിയശേഷമേ സംസ്ഥാന ബജറ്റ് ഉണ്ടാകുകയുള്ളൂ. ബജറ്റ് അവതരണം നേരത്തെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് തീരുമാനിച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. പണം അക്കൗണ്ടുകളിലേക്ക് നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.
ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് വേണ്ടത് 1391 കോടി രൂപയാണ്. ഇതില്‍ 600 കോടി രൂപയേ ഉറപ്പ് നല്‍കാനാവൂ എന്നാണ് ആര്‍ബിഐ സംസ്ഥാനത്തെ അറിയിച്ചത്. മൂന്നാം തീയതിമുതല്‍ 13ാംതീയതി വരെയാണ് കേരളത്തിന്റെ ശമ്പള വിതരണം.