ഡല്‍ഹിയില്‍ 17 വയസുകാരി വെടിയേറ്റ് മരിച്ചു

Posted on: December 21, 2016 11:41 am | Last updated: December 21, 2016 at 11:41 am

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 17 വയസുകാരി വെടിയേറ്റ് മരിച്ചു. സംഭവ സമയത്ത് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ വീടിന് സമീപം ഒരു കാറില്‍ കണ്ടതായി പെണ്‍കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഒരു വെടിയൊച്ച കേട്ട് പുറത്തേക്ക് ഓടിയെത്തിയപ്പോള്‍ കാറിനകത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് അമ്മ പറഞ്ഞു. കാറും തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു.