പാംപോറില്‍ ഭീകരാക്രമണം: മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: December 17, 2016 7:18 pm | Last updated: December 18, 2016 at 10:34 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതക്ക് സമീപം വെച്ച് സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

ജനവാസ മേഖലയായതിനാല്‍ സൈന്യത്തിന് ശക്തമായി തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.