Connect with us

Malappuram

പണമില്ല, എ ടി എമ്മുകള്‍ അടഞ്ഞ് തന്നെ

Published

|

Last Updated

മലപ്പുറം: നോട്ട് പ്രതിസന്ധിക്കിടെ ജില്ലയിലെ ബേങ്കുകളുടെ എ ടി എമ്മുകളും അടഞ്ഞ് കിടക്കുന്ന സ്ഥിതിയില്‍. ബേങ്കുകളില്‍ കറന്‍സി ലഭ്യത കുറഞ്ഞതാണ് പ്രശ്‌നത്തിന് കാരണം. കറന്‍സി നിരോധന പ്രഖ്യാപനത്തിലൂടെ വലഞ്ഞ ജനത്തിന് താത്കാലിക ആശ്വാസമായിരുന്നു എ ടി എമ്മുകള്‍ വഴിയുള്ള പണലഭ്യത. എ ടി എമ്മുകള്‍ക്ക് പൂട്ട് വീണതോടെ ഇക്കാര്യത്തില്‍ ഇടപാടുകാര്‍ക്ക് നേരിട്ട് ബേങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാക്കിയിരിക്കുകയാണ്.

ഇത് കൊണ്ട് തന്നെ ബേങ്കുകളിലെ തിരക്കിന് കുറവില്ലെന്നതാണ് വസ്തുത. ഒട്ടുമിക്ക എ ടി എമ്മുകളിലും പണം തീര്‍ന്ന് പൂട്ട് വീണിട്ടുണ്ട്. നേരത്തെ തന്നെ ജില്ലയില്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇതു വരെ പണം ലഭിക്കാത്ത എ ടി എമ്മുകള്‍ പലയിടങ്ങളിലുമുണ്ട്. ഗ്രാമീണ മേഖലയിലാണ് ഈപ്രശ്‌നം നിലനിന്നിരുന്നത്. ഇത് ഇപ്പോള്‍ നഗര പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലയിലെ എ ടി എമ്മുകളില്‍ ആവശ്യത്തിന് കറന്‍സി ലഭിക്കാത്തതിനാല്‍ നഗരങ്ങളെ ആശ്രയിച്ചിരുന്നവര്‍ക്കാണ് ഇത് കനത്ത അടിയായത്. മലപ്പുറം എസ് ബി ടിയുടെ പ്രധാന ശാഖയായ കുന്നുമ്മലിലെ എ ടി എമ്മാണ് അടഞ്ഞ് കിടക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്ന്. മറ്റ് ബേങ്കുകളുടെ എ ടി എമ്മുകളുടെ സ്ഥിതിയും സമാനമാണ്. കഴിഞ്ഞ ആറ് ദിവസമായി എ ടി എമ്മില്‍ പണം നിറക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Latest