ജയലളിതയുടെ ശവകുടീരത്തില്‍ നിന്ന് ‘ടിക് ടിക്’ ശബ്ദം; മറീന ബീച്ചിലേക്ക് ജനപ്രവാഹം

Posted on: December 14, 2016 7:28 pm | Last updated: December 14, 2016 at 7:28 pm
ശബ്ദം കേൾക്കാനായി ശവകുടീരത്തിൽ ചെവി ചേർത്ത് വെച്ച് നിൽക്കുന്നവർ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ നിന്ന് ടിക് ടിക് ശബ്ദം കേള്‍ക്കുന്നുവെന്ന് തമിഴ്‌നാട്ടില്‍ കിംവദന്തി. കേട്ടപാതി കേള്‍ക്കാത്ത പാതി അമ്മ ഭക്തര്‍ മറീന ബീച്ചിലെ ശവകുടീരത്തിലേക്ക് ഒഴുകുകയാണ്. ശവകുടീര്‍ത്തില്‍ ചെവി ചേര്‍ത്തുപിടിച്ചാല്‍ ടിക് ടിക് ശബ്ദം കേള്‍ക്കാമെന്നാണ് ഇവര്‍ പറയുന്നത്. പലരും ഇത് ദിവ്യസിദ്ധിയായി കണ്ടാണ് മറീന ബീച്ചിലേക്ക് എത്തുന്നത്. എന്നാല്‍ സംസ്‌കാര സമയം ജയലളിതയുടെ കൈയില്‍ കെട്ടിയ വാച്ചില്‍ നിന്നാണ് ഈ ശബ്ദമെന്നതാണ് വാസ്തവം.

ആഭരണങ്ങളോടും വാച്ചുകളോടും അമിതഭ്രമുള്ളയാളായിരുന്നു ജയലളിത. ജയലളിതക്ക് ഏറ്റവും ഇഷ്ടപ്പെട്ട പച്ച സാരി ചുറ്റി ഇഷ്ടപ്പെട്ട വാച്ചും കെട്ടിയാണ് അവരുടെ മൃതദേഹം അടക്കം ചെയ്തത്. ജയലളിതയെ അടക്കം ചെയ്തത് മുതല്‍ ഇവിടേക്ക് വന്‍ജനപ്രവാഹമാണ്. അതിനിടെയാണ് ടിക് ടിക് ശബ്ദ വാര്‍ത്ത കൂടി എത്തിയത്.