Connect with us

International

അലെപ്പോയിലെ വിജയംകൊണ്ടൊന്നും പ്രശ്‌ന പരിഹാരമാകില്ല: യു എന്‍

Published

|

Last Updated

ദമസ്‌കസ്: അലെപ്പോയിലെ സൈനിക മുന്നേറ്റം വിജയം കണ്ടാലൊന്നും സിറിയയിലെ ആഭ്യന്തര പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് യു എന്‍ പ്രതിനിധി. അലെപ്പോയില്‍ വിജയം നേടുന്നതോടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യു എന്‍ പ്രത്യേക പ്രതിനിധി സ്റ്റാഫന്‍ ഡി മിസ്തുറ വ്യക്തമാക്കി. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ഭരണ- പ്രതിപക്ഷ വിഭാഗങ്ങള്‍ തമ്മിലുള്ള സമാധാന ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലെപ്പോയുടെ 85 ശതമാനത്തിന്റെയും നിയന്ത്രണം ഇപ്പോള്‍ സിറിയന്‍ സൈന്യത്തിനാണ്. വിമതര്‍ക്ക് സ്വാധീനമുള്ള മറ്റ് പ്രദേശങ്ങളില്‍ കനത്ത മുന്നേറ്റമാണ് സൈന്യം നടത്തുന്നത്.
അതിനിടെ, അലെപ്പോയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അഭയാര്‍ഥി പ്രശ്‌നം കൂടുതല്‍ രൂക്ഷമായികൊണ്ടിരിക്കുകയാണെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു.

Latest