Connect with us

National

നഗ്രോട്ട ഭീകരാക്രമണം: ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നഗ്രോത സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴായി. അഞ്ചു ജവാന്മാരും രണ്ട് ഓഫീസര്‍മാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയവരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. എട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തിന്റെ 16 കോര്‍ വിഭാഗത്തിന്റെ കേന്ദ്ര ആസ്ഥാനമാണ് നഗ്രോത.

nagrota-attackജമ്മുവില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോത സൈനിക താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം ആക്രമണം നടത്തുകയായിരുന്നു. സൈനിക കേന്ദ്രത്തില്‍ കടന്ന ഭീകരര്‍ സൈനികരും കുടുംബവും താമസിക്കുന്ന രണ്ടു കെട്ടിടങ്ങള്‍ ലക്ഷ്യമാക്കിയാണ് നീങ്ങിയത്. ഇവര്‍ സൈനിക താവളത്തിന് സമീപം ഒളിച്ചിരിക്കുകയായിരുന്നെന്നാണ് സൂചന.

ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ നഗ്രോതയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest