ഇറാഖില്‍ ചാവേര്‍ സ്‌ഫോടനം; നൂറിലേറെ മരണം

Posted on: November 25, 2016 12:18 am | Last updated: November 25, 2016 at 12:18 am

iraq-blastബഗ്ദാദ്: ഇറാഖില്‍ ചാവേര്‍ ട്രക്ക് ബോംബ് പൊട്ടിത്തെറിച്ച് നൂറോളം ആളുകള്‍ മരിച്ചു. ബഗ്ദാദിന് 100 കിലോമീറ്റര്‍ തെക്ക് ഹില്ല നഗരത്തിലെ ഒരു പെട്രോള്‍ സ്‌റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഷിയാ തീര്‍ഥാടകരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുണ്യഭൂമിയായ കര്‍ബല സന്ദര്‍ശിച്ച ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു തീര്‍ഥാടകരാണ് അപകടത്തിലപ്പെട്ടത്. പെട്രോള്‍ സ്‌റ്റേഷന് സമീപത്തെ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ് ആക്രമണത്തിന് ഇരയായത്.