നോട്ടുകള്‍ റദ്ദാക്കിയ ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത് 21,000 കോടി രൂപ

Posted on: November 23, 2016 8:04 pm | Last updated: November 23, 2016 at 8:04 pm
SHARE

new-notesന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കപ്പെട്ടതിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇതുവരെ നിക്ഷേപിക്കപ്പെട്ടത് 21,000 കോടി രൂപ. പശ്ചിമ ബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജനധന്‍ പദ്ധതിക്ക് കീഴില്‍ 24 കോടി ബാങ്ക് അക്കൗണ്ടുകളാണ് നിലവിലുള്ളത്.

കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപം നടക്കുന്നതായി കണ്ടെത്തിയത്. മറ്റുള്ളവരുടെ പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആരും തയ്യാറാകരുതെന്ന് ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ആദായനികുതി നിയമപ്രകാരം നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ചെറുകിട സമ്പാദ്യ പദ്ധതികളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നത് കേന്ദ്രം വിലക്കിയിരുന്നു. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് സേവിംഗ്, കിസാന്‍ വികാസ് പത്ര തുടങ്ങിയ പദ്ധതികളാണ് ഈ പരിധിയില്‍ വരുന്നത്.