Connect with us

Kasargod

കാസര്‍കോട് വിജയബാങ്ക് കവര്‍ച്ച: പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് വിജയബാങ്ക് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവ്. അഞ്ചു പ്രതികളും കൂടി 75 ലക്ഷംരൂപ പിഴയടക്കണം. തുക ബാങ്കിന് കൈമാറണമെന്നും കാസര്‍കോട് ജില്ലാ കോടതി വിധിച്ചു.

2015 സെപ്റ്റംബര്‍ 28നാണ് ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വിജയ ബാങ്കില്‍ മോഷണം നടന്നത്. 20 കിലോ സ്വര്‍ണവും 2,95,000 രൂപയുമാണ് മോഷ്ടിച്ചത്.

സംഭവത്തില്‍ മടിക്കേരി കുശാല്‍നഗര്‍ ബത്തിെനഹള്ളിയിലെ എസ്. സുലൈമാന്‍ (45), ബളാല്‍ കല്ലംചിറയിലെ അബ്ദുല്‍ ലത്തീഫ് (39), ബല്ല കടപ്പുറത്തെ മുബഷീര്‍ (21), ഇടുക്കി രാജമുടിയിലെ എം.ജെ. മുരളി (45), ചെങ്കള നാലാംമൈലിലെ അബ്ദുല്‍ഖാദര്‍ എന്ന മനാഫ് (30) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. എര്‍മാടിലെ അബ്ദുല്‍ ഖാദറി (48) നെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ആറാംപ്രതി മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്‌റഫ് (38) ഒളിവിലാണ്. ഇയാളുടെ വിചാരണ മാറ്റിവെച്ചിട്ടുണ്ട്.

നീലേശ്വരം സി.ഐയായിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് കേസന്വേഷിച്ചത്.

Latest