വ്യാപാരി വ്യവസായിസമിതി വി കെ സി പ്രസി. ബിജു സെക്ര.

Posted on: November 15, 2016 9:25 am | Last updated: November 15, 2016 at 9:25 am

vkcകണ്ണൂര്‍: കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റായി വി കെ സി മമ്മദ്‌കോയ എം എല്‍ എയെയും സെക്രട്ടറിയായി ഇ എസ് ബിജുവിനെയും കണ്ണൂരില്‍ നടന്ന ഒമ്പതാമത് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ബിന്നി ഇമ്മട്ടിയാണ് ട്രഷറര്‍. മറ്റ് ഭാരവാഹികള്‍: എ ടി അബ്ദുല്ലക്കോയ, വി പാപ്പച്ചന്‍, കെ എം ലെനിന്‍, കുമാരി ബാലന്‍(വൈസ് പ്രസിഡണ്ടുമാര്‍), വി ഗോപിനാഥ്, എസ് ദിനേശ്, സി കെ ജലീല്‍, ടി വി ബൈജുനാഥ്(ജായിന്റ് സെക്രട്ടറിമാര്‍).
വാടക നിയന്ത്രണ നിയമം കാലോചിതമായി പരിഷ്‌കരിച്ച് വാടകക്കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും 500, 1000 കറന്‍സികള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബേങ്കുകളുടെയും പോസ്‌റ്റോഫീസുകളുടെയും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുകയും നോട്ടുകളുടെ വിതരണം വളരെ വേഗത്തില്‍ നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഇന്നലെ സമാപിച്ചു.