പെരിന്തല്‍മണ്ണയില്‍ ഇലക്ട്രിക്ക് കടക്ക് തീപ്പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Posted on: November 8, 2016 10:10 am | Last updated: November 8, 2016 at 10:10 am

pmnaപെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഇലക്ടിക്ക് കടക്ക് തീപ്പിടിച്ചു. കോഴിക്കോട് റോഡിലുള്ള യുനൈറ്റഡ് ലൈറ്റ്‌സ് എന്ന സ്ഥാപനത്തിനാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തുള്ള അല്‍ഫ എന്‍ജിനീയറിംഗ് സ്ഥാപനത്തിനടക്കം മൂന്നോളം കടകളിലും തീ പടര്‍ന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. അതേ സമയം പുറത്ത് നിന്നും തീ പടര്‍ന്നതാണ് കാരണമെന്ന് സമീപത്തുള്ള വ്യാപാരികള്‍ പറഞ്ഞു. മലപ്പുറത്ത് നിന്നും ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സും പെരിന്തല്‍മണ്ണയില്‍ നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജന്‍, ഫയര്‍മാന്‍മാരായ മുഹമ്മദലി, അബ്ദുല്‍ ജലീല്‍, എ സി കുര്യാക്കോസ്, ഹോം ഗാര്‍ഡുമാരായ മുരളി, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.