തട്ടിക്കൊണ്ടുപോകല്‍ കേസ്: സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Posted on: November 5, 2016 12:09 pm | Last updated: November 6, 2016 at 2:13 pm

sakkir-husain-cpimകൊച്ചി:സിപിഎം നേതാവ്‌ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.

ജാമ്യം അനുവദിച്ചാല്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതി അന്വേഷണത്തില്‍ ഇടപെടുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സക്കീറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സക്കീറിനെതിരെ 16 കേസുകള്‍ ഉണ്ട്.

വ്യവസായിയായ ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് സക്കീര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. 2015 ജൂണില്‍ വെണ്ണല സ്വദേശിയായ ജൂബി പൗലോസിനെ സക്കീര്‍ ഹുസൈന്‍, സിദ്ദീഖ്, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.