പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 62കാരന്‍ പിടിയില്‍

Posted on: November 3, 2016 1:06 am | Last updated: November 3, 2016 at 1:06 am

കൈപ്പമംഗലം: പെരിഞ്ഞനം സുജിത്ത് ബീച്ചിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ചായക്കടക്കാരന്‍ പിടിയില്‍. സുജിത്ത് ബസ് സ്റ്റോപ്പിനടുത്ത് ചായക്കട നടത്തുന്ന പൂതംവീട്ടില്‍ ഗോപി (62)യെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ചായ നല്‍കാമെന്ന് പറഞ്ഞ് കടയിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. ഇതിന് രണ്ട് ദിവസം മുമ്പും കുട്ടിയെ കടയിലേക്ക് വിളിച്ചു വരുത്തി ഇയാള്‍ ചായ നല്‍കിയിരുന്നു. സ്‌കൂളിലെത്തിയ കുട്ടി അധ്യാപികയോട് പീഡനവിവരം പറയുകയും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് മതലികം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.