സംസ്ഥാന ബേങ്കുകളിലെ നിക്ഷേപം 43,79,46 കോടി രൂപ

Posted on: November 3, 2016 12:47 am | Last updated: November 3, 2016 at 12:47 am

തിരുവനന്തപുരം: ഈ വര്‍ഷം ജൂണ്‍ മാസം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാന ബേങ്കുകളിലെ മൊത്തം നിക്ഷേപം 43,79,46 കോടി രൂപയാണെന്ന് രാജു ഏബ്രഹാമിനെ മന്ത്രി അറിയിച്ചു. വിദേശ നിക്ഷേപം 1,42,669 കോടി രൂപയും വായ്പ 2,82,556 കോടി രൂപയും വായ്പാ നനിക്ഷേപ അനുപാതം 64.52 ശതമാനവുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1532 കോടി രൂപ വിദ്യാഭ്യാസ വായ്പയായി നല്‍കിയിട്ടുണ്ട്. 2016 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് വിദ്യാഭ്യാസ വായ്പ 3,66,274 അക്കൗണ്ടുകളിലായി 9,816 കോടി രൂപയാണ്. നികുതി ഇനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 40907.94 കോടി രൂപ സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് വാണിജ്യ നികുതി കുടിശിക ഇനത്തില്‍ 312.78 കോടി രൂപയുടെ സ്റ്റേ നല്‍കിയിട്ടുണ്ടെന്ന് എം സ്വരാജിനെ മന്ത്രി അറിയിച്ചു. 2017 മാര്‍ച്ച് 31ഓടെ എല്ലാ പ്രാഥമിക കാര്‍ഷിക, വായ്പാ സഹകരണ സംഘങ്ങളിലും കോര്‍ ബേങ്കിംഗ് നടപ്പാക്കുമെന്ന് എ സി മൊയ്തീന്‍ കെ വി വിജയദാസിനെ അറിയിച്ചു. നിലവില്‍ 511 സംഘങ്ങളില്‍ കോര്‍ ബേങ്കിംഗ് ഉണ്ട്. കര്‍ഷക സേവന കേന്ദ്ര പദ്ധതി വിപുലപ്പെടുത്തും. വിവിധ കര്‍ഷക സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് ടയര്‍ വാങ്ങുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,57,893 രൂപ ചിലവളിച്ചതായി ജോര്‍ജ് എം തോമസിനെ മന്ത്രി അറിയിച്ചു.
കെ ടി ഡി സിയുടെ മാസ്‌ക്കറ്റ് ഹോട്ടലില്‍ 2016 ഒക്ടോബര്‍ ഏഴ് വരെ സ്വകാര്യ വ്യക്തികള്‍. ട്രാവല്‍ ഏജന്‍ുമാര്‍ തുടങ്ങി. പലരില്‍ നിന്നും കിട്ടാനുള്‍പ്പെട്ട 19,63,763 രൂപയാണ്. ഇതില്‍ സ്വകാര്യ വ്യക്തികള്‍, ട്രാവല്‍ ഏജറ്റുകള്‍ തുടങ്ങിയവരില്‍ നിന്ന് 55,27,800 രൂപ കിട്ടാനുണ്ട്. ഈ തുക പിരിച്ചെടുക്കുന്നതിനായി റെവന്യു റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എസ് ശര്‍മ, ജോണ്‍ ഫെര്‍ണാഡസ്, ഡി കെ മുരളി, എന്നിവരെ മന്ത്രി തോമസ് ഐസക് അറിയിച്ചു.
ടൂറിസം വകുപ്പിന് ലഭ്യമായ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ച അറേബ്യന്‍ വിദേശ സഞ്ചാരികളുടെ എണ്ണം 10,2,346 ആണ്. ഇതില്‍ മണ്‍സൂണ്‍ കാലത്ത് മാത്രം സന്ദര്‍ശനം നടത്തിയവര്‍ 74,646 ആണ്. അറേബ്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 3.58 ശതമാനം വര്‍ധനവുണ്ട്.