പുസ്തക മേളയുടെ വ്യാപാര തലം

Posted on: November 2, 2016 10:16 pm | Last updated: November 2, 2016 at 10:16 pm
SHARE

bookഷാര്‍ജ രാജ്യാന്തര പുസ്തകമേള വലിയൊരു വ്യാപാരോത്സവം കൂടിയാണ്. കഴിഞ്ഞ വര്‍ഷം 4.85 കോടി ഡോളറിന്റെ വില്‍പനയാണ് നടന്നത്. 14 ലക്ഷം ആളുകള്‍ എത്തിയ മേളയില്‍ വന്‍തോതില്‍ പുസ്തകങ്ങള്‍ വിറ്റുപോയി. 2014നേക്കാള്‍ 45 ശതമാനം സന്ദര്‍ശകരാണ് എത്തിയത്. വിറ്റു വരവിലും ആനുപാതികമായ വര്‍ധനവുണ്ടായി.
ഇന്ത്യന്‍ പവലിയനുകളിലാണ് ആളുകള്‍ കൂടുതല്‍ എത്തിപ്പെടുന്നതെങ്കിലും മധ്യപൗരസത്യദേശങ്ങളില്‍ നിന്നുള്ള പവലിയനുകളിലെ അറബി പുസ്തകങ്ങളാണ് ഏറ്റവും വിറ്റഴിക്കപ്പെടുന്നത്. അറബി പുസ്തകങ്ങള്‍ വില്‍ക്കുന്ന പവലിയനുകളില്‍ വലിയ തിരക്ക് കണ്ടെന്നു വരില്ല. പക്ഷേ, ഭേദപ്പെട്ട വില്‍പന നടക്കുംഅറബി പുസ്തകങ്ങള്‍ക്ക് വില താരതമ്യേന കൂടുതലായതിനാല്‍ വലിയ വിറ്റുവരവ് ആയക്കും. ഇന്ത്യന്‍ പവലിയനുകളില്‍ വിശേഷിച്ച് കേരളത്തില്‍ നിന്നുള്ള പ്രസാധകരുടെ സ്റ്റാളുകളില്‍ തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല. സാധാരണക്കാരാണ് പുസ്തകങ്ങള്‍ വാങ്ങാനെത്താറുള്ളത്. പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്ത് വിലകൊടുത്തും അവര്‍ കൈകലാക്കും. പക്ഷേ, പ്രസാധകര്‍ക്ക് വലിയ ലാഭം ഉണ്ടായിയെന്നു വരില്ല. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ക്കും വലിയ വില്‍പനയാണ്. അത്‌കൊണ്ടുതന്നെ കുഞ്ഞു കഥകളും കവിതകളും കാര്‍ട്ടൂണുകളും അടങ്ങുന്ന പുസ്തകങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളും ചൂടപ്പംപോലെ വിറ്റുപോകുന്നു. എന്നിരുന്നാലും ചെറുകിട പ്രസാധകര്‍ക്ക് ഷാര്‍ജ പുസ്തകമേള ലാഭകരമല്ല. പവലിയന്‍ ഫീസും യാത്രാചെലവും കയറ്റുമതി നിരക്കും കണക്കിലെടുക്കുമ്പോള്‍ നഷ്ടമാണ് രേഖപ്പെടുത്തുക. പക്ഷേ, രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മേളയായതിനാല്‍ പങ്കെടുക്കുക എന്നത് അഭിമാനം പകരുന്ന ഒന്നാണ്. അത് കൊണ്ടുതന്നെ, ധാരാളം ചെറുകിട പ്രസാധകര്‍ എത്തുന്നു. ഇത്തവണ 60 രാജ്യങ്ങളില്‍ നിന്ന് 1400 പ്രസാധകരാണുള്ളത്. 15 ലക്ഷം കൃതികളാണ് വില്‍പനക്കുണ്ടാവുക. 50ലധികം മലയാളപുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടുന്നുവെന്ന് വരുമ്പോള്‍, ലക്ഷത്തിലധികം കൃതികള്‍ വില്‍പനക്കുണ്ടാവുമെന്നു വരുമ്പോള്‍ മലയാളത്തിന്റെ മഹത്വം വലുതാണെന്നറിയുക.

LEAVE A REPLY

Please enter your comment!
Please enter your name here