മലപ്പുറത്ത് കോടതിവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറി

Posted on: November 1, 2016 1:39 pm | Last updated: November 2, 2016 at 11:51 am

southlive%2f2016-11%2fb677195f-0e49-4007-9f81-9d40a26a3ed0%2fmlkoമലപ്പുറം കലക്േ്രടറ്റില്‍ നിര്‍ത്തിയിട്ട കാറില്‍ പൊട്ടിത്തെറി
മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനിലെ കോടതി വളപ്പില്‍ നിര്‍ത്തിയിട്ട കാറില്‍ പൊട്ടിത്തെറി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന്റെ പിന്നിലാണ് പൊട്ടിത്തെറിയുണ്ടായത്.

കാറിന്റെ പിന്‍ഭാഗത്തു കേടുപാടുണ്ടായി. സമീപത്ത നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറിന്റെ ചില്ലുകള്‍ പൊട്ടി. കാറില്‍ നിന്നു ബേസ് മൂവ്‌മെന്റ് എന്ന് എഴുതിയ പെട്ടി ലഭിച്ചു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയ സമയത്തായിരുന്നു പൊട്ടിത്തെറി.

പോലീസും ഡോഗ് സ്‌ക്വാര്‍ഡ് സ്ഥത്തെത്തി പരിശോധന തുടങ്ങി. വെടിമരുന്ന് അവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.