മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന് ഖത്വറിന് അവാര്‍ഡ്

Posted on: October 31, 2016 12:40 pm | Last updated: October 31, 2016 at 12:40 pm
SHARE

certificateദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് കടത്തിനെതിരെയുള്ള ജാഗ്രതക്കും പ്രവര്‍ത്തനത്തിനും അവാര്‍ഡ്. അറബ് മേഖലയിലെ മയക്കുമരുന്നിനെതിരെയുള്ള മികച്ച ഫീല്‍ഡ് ഇന്‍ഫര്‍മേഷന്‍, ഓപറേഷനല്‍ കോര്‍പറേഷന്‍ അവാര്‍ഡ് ആണ് ഖത്വറിന് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അവാര്‍ഡ് ലഭിക്കുന്നത്. മയക്കുമരുന്നതിനെതിരെ സഹോദര- സൗഹൃദ രാഷ്ട്രങ്ങളുമായി മികച്ച രീതിയില്‍ വിവരങ്ങള്‍ പങ്കുവെക്കാനും മികച്ച ഏകോപനത്തിലൂടെ നടപടികള്‍ സ്വീകരിക്കാനും ഖത്വര്‍ പ്രകടിപ്പിച്ച ഉത്സാഹത്തിന്റെയും കഠിന യത്‌നങ്ങളുടെയും തെളിവാണ് അവാര്‍ഡെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടുണീഷ്യയില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ഏജന്‍സികളുടെ മേധാവിമാരുടെ മുപ്പതാം സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അറബ്, മേഖല, അന്താരാഷ്ട്ര തലങ്ങളില്‍ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിവിധ ഏജന്‍സികളുമായി നടത്തുന്ന ഏകോപനവും സഹകരണവും ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ (ഡി ഇ എ) മികച്ച ശ്രമങ്ങളുടെയും പ്രതിഫലനമാണ് അവാര്‍ഡെന്ന് മന്ത്രാലയത്തിലെ ആന്റി നാര്‍ക്കോടിക്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷനിലെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് ഖലീഫ അല്‍ കുവാരി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഡി ഇ എ അസി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അംര്‍ മുഹമ്മദ് സ്വാലിഹ് അല്‍ ഹുമൈദി അവാര്‍ഡ് സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here