എഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

Posted on: October 29, 2016 10:12 pm | Last updated: October 29, 2016 at 10:12 pm

hockeyindia_twitter_647_102916072525

ക്വാന്റണ്‍: ദക്ഷിണകൊറിയയെ ഷൂട്ടൗട്ടില്‍ തളച്ച് ഇന്ത്യ എഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍. സ്‌കോര്‍ 5-4. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. അവസാന ഷോട്ട് തടുത്ത് ഗോള്‍ കീപ്പര്‍ പിആര്‍ രാജേഷാണ് ഇന്ത്യക്ക് വിജയതിളക്കമേകിയത്. നാളെയാണ് ഫൈനല്‍. ശനിയാഴ്ച വൈകി നടക്കുന്ന പാക്കിസ്ഥാന്‍ – മലേഷ്യ മത്സരത്തിലെ വിജയിയുമായി ഇന്ത്യ ഫൈനലില്‍ എറ്റുമുട്ടും.