നിസാമിന് ഫോൺ വിളിക്കാൻ സൗകര്യം ചെയ്ത പോലീസുകാർക്ക് സസ്പെൻഷൻ

Posted on: October 23, 2016 8:33 pm | Last updated: October 24, 2016 at 10:29 am

nissamകണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഫോണ്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനിഷ്, രതീഷ് എന്നിവരെയാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി കെ സ ഞ്ജയ് കുമാര്‍ ഗുരുഡിന്‍ സസ്‌പെന്‍ഡ് ചെയ്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുന്ന ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിസാം ഫോണ്‍ വിളി നടത്തിയത് പോലീസ് അകമ്പടിയില്‍ ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണെന്ന് കണ്ടെത്തിയിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് നിസാം ഫോണ്‍ ഉപയോഗിച്ചതെന്ന് വ്യക്തമായതോടെയാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.