ജയലളിതയുടെ കള്ളയൊപ്പിട്ട് പാര്‍ട്ടി സെക്രട്ടറി സ്ഥാനം തട്ടിയെടുക്കാന്‍ സാധ്യത: ശശികല

Posted on: October 10, 2016 2:25 pm | Last updated: October 11, 2016 at 12:48 pm

jayalalithaചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യയുണ്ടെന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ രാജ്യസഭാ എംപി ശശികല പുഷ്പ.തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് എഴുതിയ കത്തിലാണു ശശികല ഇക്കാര്യം അറിയിച്ചത്.

ജയലളിതയുടെ ഒപ്പ് സൂക്ഷ്മമായി പരിശോധിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയിരുന്നെങ്കിലും എംപി സ്ഥാനം രാജിവെക്കാന്‍ ശശികല ഇതുവരെ തയാറായിട്ടില്ല. അതിനിടെ ചെന്നൈയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ സദാശിവവും ജയലളിതയെ സന്ദര്‍ശിച്ചു.