ഗവ: പ്ലീഡര്‍മാരുടെ നിയമനത്തിലും സിപിഎം നേതാക്കളുടെ ബന്ധുനിയമനം

Posted on: October 10, 2016 2:21 pm | Last updated: October 11, 2016 at 12:19 pm
SHARE

high courtകൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമന വിവാദത്തിന് പിന്നാലെ ഗവ: പ്ലീഡര്‍മാരിലും സിപിഎം നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചത് വിവാദമാവുന്നു. എറണാകുളം ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, സിഎന്‍ മോഹനന്‍, സിഎം ദിനേശ് മണി എന്നിവരുടെ അടുത്ത ബന്ധുക്കളാണ് ഗവ: പ്ലീഡര്‍മാരായി നിയമിതരായത്.

ഇവരെക്കൂടാതെ പ്രമുഖ സിപിഎം നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവും ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയേയും ഗവ: പ്ലീഡറായി നിയമിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന്റെ ചെയര്‍മാനായി നിയമിച്ച എംസി മോഹനന്റെ ഭാര്യയേയും പ്ലീഡറായി നിയമിച്ചു.

സിപിഎം അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ പട്ടിക പൂര്‍ണമായി തള്ളിക്കളഞ്ഞ് നടത്തിയ നിയമനങ്ങളെ ചൊല്ലി സംഘടനാ നേതൃത്വവും പാര്‍ട്ടിയുമായി ഇടഞ്ഞിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here