Connect with us

Kerala

ജയരാജന്‍ തുടരുന്നത് അധാര്‍മികം; ജേക്കബ് തോമസ് എന്ത് നടപടിയെടുക്കുമെന്ന് ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി ഇപി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മികമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശാസിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലിത്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയവുമല്ല. ഇത് പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ജയരാജന്‍ തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതി നിരോധന നിയമപ്രകാരം താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹം ചുവന്ന കാര്‍ഡും പച്ച കാര്‍ഡുമൊക്കെ കാണിക്കുന്ന ആളല്ലേ? അഴിമതി അന്വേഷിക്കുന്നതിന് ഹോളിഡേ ഒരു തടസമല്ലല്ലോ. ഇക്കാര്യത്തിന് വിജിലന്‍സ് ഡയരക്ടര്‍ മുഖ്യമന്ത്രിക്കണ്ടു ചര്‍ച്ച ചെയ്യേണ്ട യാതൊരു കാര്യവുമില്ല. അദ്ദേഹം എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.