സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു; പവന് 22,600 രൂപ

Posted on: October 6, 2016 10:53 am | Last updated: October 6, 2016 at 10:53 am

goldകൊച്ചി: സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. പവന് 120 രൂപ കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് 2825 രൂപയാണ് വില.

ബൂധനാഴ്ച മാത്രം 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ജൂലൈലാണ് ഇതേ വില ഉണ്ടായിരുന്നത്. ശേഷം വില മെച്ചപ്പെടുകയായിരുന്നു.

ആഗോള വിപണിയിലെ വിലയിടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഒക്ടോബറില്‍ സ്വര്‍ണവില പവന് 23,120 രൂപയില്‍ താഴെ പോയിരുന്നില്ല. എന്നാല്‍ ബുധനാഴ്ച വില ഇടിയുകയായിരുന്നു.