ഇന്ത്യ ആരേയും അങ്ങോട്ട് ചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി

Posted on: October 2, 2016 3:46 pm | Last updated: October 2, 2016 at 6:54 pm

modiന്യൂഡല്‍ഹി: ഒരു രാജ്യത്തേയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ക്കായി ഇന്ത്യ മോഹിച്ചിട്ടില്ല. ഭൂമിയോട് ഇന്ത്യക്ക് ആര്‍ത്തിയില്ലെന്നും മോദി പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധ കാലക്ക് 1.5 ലക്ഷം ഇന്ത്യക്കാര്‍ രക്തസാക്ഷികളായി. എന്നാല്‍ ഇത് ലോകത്തോട് വിളിച്ചുപറയാന്‍ നമുക്കായില്ല. പല രാജ്യങ്ങളിലേയും യുദ്ധങ്ങളില്‍ നിന്നും കലാപങ്ങളില്‍ നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധിപേരെ നമ്മള്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.