Connect with us

National

കലബുറഗി റാഗിംഗ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

ബംഗളൂരു: കലബുറഗിയില്‍ മലയാളി വിദ്യാര്‍ത്ഥിനി റാംഗിംഗിനിരയായ സംഭവത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കലബുറഗി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ അഭിഭാഷകര്‍ മുഖേനയായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്.
ഇവര്‍ ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കേസന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് കേരളത്തിലുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പരിഗണിക്കുന്നതിന് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ഇടക്കാല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കലബുറഗയിലെ അല്‍ ഖമര്‍ നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥിനി എടപ്പാള്‍ സ്വദേശി അശ്വതിയെ റാഗ് ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് സീനിയര്‍ വിദ്യാര്‍ത്ഥികളായ ആരതി,ലക്ഷ്മിപ്രിയ,ലക്ഷ്മി എന്നിവരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിപ്പോള്‍ ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലാണ്.

Latest