ടിപി സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കി

Posted on: June 2, 2016 1:34 pm | Last updated: June 2, 2016 at 1:34 pm

senkumarന്യൂഡല്‍ഹി: ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് ക്രമവിരുദ്ധമാണെന്നാരോപിച്ച് ടിപി സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കി. നടപടി പോലീസ് ആക്ടിന് വിരുദ്ധമാണെന്നാണ് സെന്‍കുമാറിന്റെ വാദം. മതിയായ കാരണമില്ലാതെ പോലീസ് മേധാവിയെ മാറ്റാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ചാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ മാറ്റിയതെന്ന് സെന്‍കുമാര്‍ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സെന്‍കുമാറിനെ മാറ്റി ദേബേശ് കുമാര്‍ ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിച്ചത്. തീരുമാനം പുറത്ത് വന്ന ഉടന്‍ തന്നെ സെന്‍കുമാര്‍ ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.