Connect with us

Kerala

ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പിജെ ജോസഫിന്

Published

|

Last Updated

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉര്‍ന്ന ഭൂരിപക്ഷം തൊടുപുഴയില്‍ നിന്ന് വിജയിച്ച മന്ത്രി പി ജെ ജോസഫിന്. 45,587 വോട്ടുകള്‍ക്കാണ് ജോസഫ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. ജോസഫ് 76,564 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി റോയി വാരിക്കാട്ടിന് ലഭിച്ചത് 30, 977 വോട്ടുകള്‍ മാത്രം. ജോസഫിനെ കൂടാതെ ഏഴ് പേരാണ് ഇത്തവണ നാല്‍പ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരിക്കുന്നത്.

ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനത്ത് മട്ടന്നൂരില്‍ നിന്ന് 43,381 വോട്ടുകള്‍ക്ക് വിജയിച്ച ഇ പി ജയരാജനാണ്. ടി വി രാജേഷ് (കല്യാശേരി) 42, 891, സി കൃഷ്ണന്‍ (പയ്യന്നൂര്‍)40,263, ആയിഷ പോറ്റി (കൊട്ടാരക്കര)42,632, മോന്‍സ് ജോസഫ് (കടുത്തുരുത്തി)42,256, ജെയിംസ് മാത്യു (തളിപ്പറമ്പ്)40,617, ബി സത്യന്‍ (ആറ്റിങ്ങല്‍)40,383 എന്നിവരാണ് ഭൂരിപക്ഷം നാല്‍പ്പതിനായിരം കടന്നവര്‍.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 33,632 വോട്ടുകള്‍ക്കാണ് വിജയം കുറിച്ചത്. കഴിഞ്ഞ തവണ വെറും 711 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വിജയിച്ചത്. പിണറായി വിജയന്‍ (ധര്‍മടം)36,905, എ എന്‍ ഷംസീര്‍(തലശ്ശേരി)34,117, പി ഉബൈദുള്ള (മലപ്പുറം) 35,672, പി കെ കുഞ്ഞാലിക്കുട്ടി (വേങ്ങര)38,057, കെ ഡി പ്രസേനന്‍ (ആലത്തൂര്‍)36,060, ഇ ടി ടൈസണ്‍ മാസ്റ്റര്‍ (കയ്പമംഗലം)33,440, സി രവീന്ദ്രനാഥ് (പുതിക്കാട്)38,478, എ എം ആരിഫ് (അരൂര്‍)38,519, തോമസ് ഐസക് (ആലപ്പുഴ)31,032, ആര്‍ രാജേഷ് (മാവേലിക്കര)31,542, കെ രാജു (പുനലൂര്‍)33,582, ജി എസ് ജയലാല്‍ (ചാത്തന്നൂര്‍)34,407, ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ)30,460 എന്നിവരും ഇത്തവണ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

Latest