ഉടുമ്പന്‍ചോലയില്‍ നാളെ ബിഡിജെഎസ് ഹര്‍ത്താല്‍

Posted on: May 16, 2016 10:07 pm | Last updated: May 16, 2016 at 10:07 pm
SHARE

ഇടുക്കി: ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നാളെ ബിഡിജെഎസ് ഹര്‍ത്താല്‍. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിഡിജെഎസിന്റെ ഓഫീസ് അടിച്ചുതകര്‍ത്തതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടിങ് സമയം അവസാനിച്ചതിനു ശേഷം നെടുങ്കണ്ടത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും ബിഡിജെഎസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.