മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: സിബിഐ അന്വേഷിക്കുമെന്ന് നിതീഷ്‌കുമാര്‍

Posted on: May 16, 2016 9:43 pm | Last updated: May 17, 2016 at 9:21 am

പാറ്റ്‌ന: മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. സിബിഐയുമായും ഇതു സംബന്ധിച്ച് ആശയവിനമയം നടത്തി. രഞ്ജന്റെ കുടുംബാങ്ങളുടെ ആവശ്യപ്രകാരമാണ് കേസ് കേന്ദ്ര ഏജന്‍സിക്കു കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രഞ്ജന്‍ വെടിയേറ്റു മരിച്ചത്. ശിവാനിലെ മാര്‍ക്കറ്റിലായിരുന്നു സംഭവം.