കോട്ടയം: സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വമ്പന്മാര്‍ ഇടപെട്ടുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വമ്പന്മാര്‍ ഇടപെട്ടതിന്റെ ഫലമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ.ഗുരുദാസന് കൊല്ലത്ത് മത്സരിക്കാന്‍ അവസരം നിഷേധിച്ചത്. അദ്ദേഹം നിയമസഭയില്‍ എത്തരുതെന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് പോലും ഇക്വിലാബ് സിന്ദാബാദ് വിളിക്കാത്ത ആളാണ് സിപിഎമ്മിന്റെ കൊല്ലത്തെ സ്ഥാനാര്‍ഥിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നും ബിഹാര്‍ മോഡല്‍ തെരഞ്ഞെടുപ്പ് ഫലമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്പി നില മെച്ചപ്പെടുത്തുമെന്നും പ്രേമചന്ദ്രന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.