നാദാപുരം സ്‌ഫോടനം: പരിക്കേറ്റയാള്‍ മരിച്ചു

Posted on: May 3, 2016 10:23 am | Last updated: May 3, 2016 at 3:18 pm

BOMBകോഴിക്കോട്: നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി ലിനീഷ്(36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലിനീഷിന്റെ രണ്ട് കൈപ്പത്തികളും പാദവും സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.

നാദാപുരം തെരുവംപറമ്പ് കിണമ്പ്രകുന്നില്‍ ഗവ. കോളജിന് കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് ബുധനാഴ്ച രാത്രിയായിരുന്നു ബോംബ് സ്‌ഫോടനം നടന്നത്. സ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ 11 സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മാണസാമഗ്രികളും പിടികൂടിയിരുന്നു. അപകടത്തിനുശേഷം സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോയത്.

ലിനീഷിനെ കൂടാതെ സി.പി.എം പ്രവര്‍ത്തകരായ പയന്തോങ് താനിയുള്ള പറമ്പത്ത് വിവേക് (26), തെരുവംപറമ്പ് ചെമ്പോട്ടുമ്മല്‍ വിജേഷ് (27), വാണിമേല്‍ ജിനീഷ് (27), ചേലക്കാട് ലിനേഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.