ടോള്‍ഫ്രീ നമ്പറില്‍ മിസ്‌കോള്‍ അടിച്ചല്ല ലീഗില്‍ ചേര്‍ന്നതെന്ന് പികെ ഫിറോസ്

Posted on: April 2, 2016 11:55 pm | Last updated: April 2, 2016 at 11:55 pm
SHARE

pk firosകോഴിക്കോട്: ടോള്‍ ഫ്രീ നമ്പറില്‍ മിസ്ഡ് കാള്‍ അടിച്ചല്ല താന്‍ മുസ്ലിം ലീഗില്‍ മെമ്പറായതെന്ന് ലീഗ് യുവ നേതാവ് പികെ ഫിറോസ്. കെടി ജലീലിനെ പോലെ പുറത്തുചാടണമെന്ന് ആഗ്രഹിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നവര്‍ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫിറോസിനെതിരെ ചെളാരി സമസ്തയിലെ ചില നേതാക്കള്‍ ‘യുദ്ധം’ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ പാണക്കാട്ട് നടന്ന ചര്‍ച്ചയെ സംബന്ധിച്ച് ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാണക്കാട്ട് ചേര്‍ന്ന മുസ്ലിം ലീഗ് – ചേളാരി സമസ്ത യോഗത്തില്‍ താനും സമസ്തയുമായുള്ള പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചിട്ടുണ്ടെന്നും മറുത്ത് പ്രചരിപ്പിക്കുന്നവര്‍ നുണപ്രചാരമാണ് നടത്തുന്നതെന്നും ഫിറോസ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ശിഹാബ് തങ്ങളെ അനുസരിച്ചില്ലെന്ന് വരെ വാര്‍ത്തകള്‍ വന്നു. ശിഹാബ് തങ്ങളെ അനുസരിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടിയിലുണ്ടാകുമോ എന്ന മിനിമം യുക്തി പോലും ഇത്തരക്കാര്‍ക്ക് ഇല്ലാതെ പോയല്ലോ എന്നും പികെ ഫിറോസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here