കോഴിക്കോട് സൗത്തില്‍ പ്രൊഫ. വഹാബ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Posted on: March 29, 2016 7:58 pm | Last updated: March 29, 2016 at 8:13 pm
SHARE

ap abdul vahab inlകോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എപി അബ്ദുല്‍ വഹാബിനെ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന ഐഎന്‍എല്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ നിന്ന് വിരമിച്ച അബ്ദുൽ വഹാബ് എഴുത്തുകാരനു‌ം പ്രഭാഷകനുമാണ്.

മന്ത്രി എംകെ മുനീറാണ് കോഴിക്കോട് സൗത്തില്‍ ഇത്തവണയു‌ യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ 1376  വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മുനീറിന് ലഭിച്ചത്. 2006ലെ തിരെഞ്ഞടുപ്പില്‍ എെഎൻഎൽ ആദ്യമായി അക്കൗണ്ട് തുറന്നത് ഇൗ മണ്ഡലത്തിലായിരുന്നു. അന്ന് എെഎൻഎൽ സംസ്ഥാന സെക്രട്ടറിയായിരുന്ന പിഎംഎ സലാമാണ് വിജയിച്ചത്. ഇൗ നിലക്ക് എൽഡിഎഫ് ഇത്തവണ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലം കൂടിയാണ് കോഴിക്കോട് സൗത്ത്.

ഐഎന്‍എല്‍ മത്സരിക്കുന്ന വള്ളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. വള്ളിക്കുന്നില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റും മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. ഒകെ തങ്ങളെയാണ് പരിഗണിക്കുന്നത്. കാസര്‍കോട്ട് അസീസ് കടപ്പുറം, അഹമ്മദ് എന്നിവര്‍ പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here