ജാട്ട് സംവരണ ബില്ലിന് ഹരിയാന മന്ത്രിസഭ അംഗീകാരം നല്‍കി

Posted on: March 28, 2016 1:11 pm | Last updated: March 29, 2016 at 9:19 am

jattu protestന്യൂഡല്‍ഹി: ജാട്ട് സമുദായക്കാര്‍ക്ക് പ്രത്യേക സംവരണം നല്‍കാനുള്ള ബില്ലിന് ഹരിയാന മന്ത്രിസഭ അംഗീകാരം നല്‍കി. സംവരണ പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം സമരസമിതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് തിരക്കിട്ട് ബില്ലിന് അംഗീകാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഈ നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ അതിനുള്ള യാതൊരു നടപടിയും ഉണ്ടാവാതിരുന്നതിനാല്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.