Connect with us

Kerala

എസ്എസ്എഫ് ധര്‍മജാഗരണ യാത്ര ഒന്നിന് ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നുവെന്ന പ്രമേയത്തില്‍ എസ് എസ് എഫ് ധര്‍മജാഗരണ യാത്ര അടുത്ത മാസം ഒന്നിന് രണ്ട് കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കും. സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി നയിക്കുന്ന ഉത്തരമേഖലാ യാത്ര വൈകീട്ട് മൂന്ന് മണിക്ക് ഉപ്പളയില്‍ സമസ്ത വൈസ് പ്രസിഡന്റ് ശിറിയ അലിക്കുഞ്ഞി മുസ്‌ലിയാര്‍ യാത്രാ നായകന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
എറണാകുളം നെല്ലിക്കുഴിയില്‍ നിന്നാരംഭിക്കുന്ന മധ്യമേഖലാ ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് നയിക്കും. മാര്‍ച്ച് 31ന് മറൈന്‍ െ്രെഡവില്‍ നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക കൈമാറും.
ഉത്തരമേഖല സ്വീകരണ കേന്ദ്രങ്ങള്‍: ഉപ്പള, മുള്ളേര്യ, കുണ്ടന്‍കുഴി, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തളിപ്പറമ്പ് ടൗണ്‍, പഴയങ്ങാടി ടൗണ്‍, സ്റ്റേഡിയം കോര്‍ണര്‍, മട്ടന്നൂര്‍, മാറോളിഗഡ്, ന്യൂ ബസ്റ്റാന്‍ഡ്, പാനൂര്‍, വടകര, നാദാപുരം, നടുവണ്ണൂര്‍, പയ്യോളി, പൂനൂര്‍, മുക്കം, കൊടുവള്ളി, മുട്ടില്‍, നാലാം മൈല്‍, സുല്‍ത്താന്‍ ബത്തേരി, ഗൂഡല്ലൂര്‍, എടക്കര.
മധ്യമേഖല സ്വീകരണ കേന്ദ്രങ്ങള്‍: നെല്ലിക്കുഴി, ഇടപ്പള്ളി, ഈരവേരി, മാറമ്പിള്ളി, പറവൂര്‍ ടൗണ്‍, മൂന്ന് പീടിക, ചാവക്കാട്, കുന്നംകുളം, തൃശൂര്‍ ടൗണ്‍, ചെറുതുരുത്തി, പടിഞ്ഞാറങ്ങാടി, കൊപ്പം ടൗണ്‍, ഓങ്ങല്ലൂര്‍, ചെര്‍പ്പുളശ്ശേരി, പുതുനഗരം, പാലക്കാട്, മണ്ണാര്‍ക്കാട്, അങ്ങാടിപ്പുറം, പുത്തനത്താണി, ചമ്രവട്ടം റോഡ്, വൈലത്തൂര്‍, താനൂര്‍ ടൗണ്‍, കോട്ടക്കല്‍ ടൗണ്‍, കൊളപ്പുറം, വേങ്ങര ടൗണ്‍, മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട്, അരീക്കോട്.
യാത്രയെ വരവേല്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രാസ്ഥാനിക കൂട്ടായ്മയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഓരോ സ്വീകരണ കേന്ദ്രത്തിലും സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് യൂണിഫോമണിഞ്ഞ ധര്‍മ സംഘത്തിന്റെ റാലി നടക്കും.
ഉത്തരമേഖല, മധ്യമേഖല ജാഥകള്‍ അടുത്ത മാസം എട്ടിന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കത്ത് സംഗമിച്ച് രാമനാട്ടുകരയില്‍ സമാപിക്കും. കോഴിക്കോട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ് ജില്ലകളില്‍ നിന്നുള്ള ധര്‍മ സംഘാംഗങ്ങള്‍ ചുങ്കത്ത് നിന്ന് സമാപന വേദിയിലേക്ക് യാത്രാ സംഘത്തെ ആനയിക്കും.
സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. എന്‍ വി അബ്ദുറസാഖ് സഖാഫി സന്ദേശ പ്രഭാഷണവും എം അബ്ദുല്‍ മജീദ് പ്രമേയ പ്രഭാഷണവും നിര്‍വഹിക്കും. പി എ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, മുഹമ്മദ് പറവൂര്‍ സംബന്ധിക്കും. സമാപന സമ്മേളനം വിജയിപ്പിക്കുന്നതിന് എ പി അബ്ദുല്‍ കരീം ഹാജി ചെയര്‍മാനും പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ജന. കണ്‍വീനറും ചെറുവണ്ണൂര്‍ അബൂബക്കര്‍ ഹാജി ട്രഷററുമായുള്ള സ്വാഗത സംഘം പ്രവര്‍ത്തന നിരതമാണ.്‌

Latest