മണല്‍ കൊണ്ടുപോകാനുള്ള നീക്കം ഹാര്‍ബര്‍ വകുപ്പ് തടഞ്ഞു

Posted on: March 25, 2016 12:33 pm | Last updated: March 25, 2016 at 12:33 pm

25PNI5പൊന്നാനി: ഹാര്‍ബറില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മണല്‍ കൊണ്ടുപോകാനുള്ള നീക്കം മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍ മൂലം ഹാര്‍ബര്‍ എക്‌സി. എന്‍ജിനീയര്‍ നിര്‍ത്തിവെച്ച് സ്റ്റോപ്പ് മെമ്മോ തുറമുഖ വകുപ്പിന് നല്‍കി. ഹാര്‍ബറില്‍ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ മണല്‍ പോര്‍ട് ഡിപ്പാര്‍ട്‌മെന്റ് ലേലം വിളിച്ച് നല്‍കിയിരിക്കുകയാണ്.
ഈ മണല്‍ ഇവിടെ നിന്ന് കൊണ്ടുപോയാല്‍ പൊന്നാനി ഹാര്‍ബറിന്റെ സ്ഥിതി തന്നെ അവതാളത്തിലാകുമെന്നും ഹാര്‍ബറിലെ ഡ്രഡ്ജ് ചെയ്ത മണ്ണ് അവിടെ തന്നെ തൂര്‍ക്കുന്നതിന് ആവശ്യമായി വന്നിരിക്കുകയാണ്. ഈ മണലാണ് പോര്‍ട് ഡിപ്പാര്‍ട്‌മെന്റ് ലേലം ചെയ്തത്. ഹാര്‍ബര്‍ ഡിപാര്‍ട്‌മെന്റിന്റെ കീഴിലാണ് ഇപ്പോള്‍ ഈ മണലുള്ളത്. ഹാര്‍ബറിന് തന്നെ ഭീഷണിയാവുന്ന തരത്തിലാണ് മണല്‍ നീക്കം ചെയ്യാന്‍ പോകുന്നത്. ഡ്രഡ്ജ് ചെയ്ത മണ്ണ് അവിടെ തന്നെ നിക്ഷേപിക്കണമെന്നാണ് കോടതി ഓര്‍ഡറില്‍ പറയുന്നത്. ഹാര്‍ബറില്‍ നിന്നും മണല്‍ ഡ്രഡ്ജ് ചെയ്യാതെ ഈ മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഹാര്‍ബര്‍ അസി.എക്‌സി.എന്‍ജിനീയറുടെ ഓഫീസിലേക്ക് നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.