കല്യാണ്‍ ജ്വല്ലേഴ്‌സ് ഏഴ് ഷോറൂമുകള്‍ ഖത്വറില്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും

Posted on: March 23, 2016 6:40 pm | Last updated: March 23, 2016 at 6:40 pm
ടി എസ് കല്യാണരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു. രാജേഷ് കല്യാണ രാമന്‍, രമേശ് കല്യാണ രാമന്‍ സമീപം
ടി എസ് കല്യാണരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു. രാജേഷ് കല്യാണ രാമന്‍, രമേശ് കല്യാണ രാമന്‍ സമീപം

ദോഹ: ഒരു ദിവസം ഏഴു ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്ത് കല്യാണ്‍ ജ്വല്ലേഴ്‌സ് ഖത്വറിലേക്ക്. 200 ദശലക്ഷം റിയാല്‍ മുതല്‍ മുടക്കില്‍ ഖത്വറില്‍ സൃഷ്ടിക്കുന്ന സ്വര്‍ണ വ്യാപാര ശൃംഖലയുടെ ഉദ്ഘാടനം ഈ മാസം 25ന് കല്യാണ്‍ ബ്രാന്‍ഡ് അംബാസിഡര്‍ സിനിമാ താരം അമിതാഭ് ബച്ചന്‍ നിര്‍വഹിക്കും. മറ്റു ബ്രാന്‍ഡ് അംബാസിഡര്‍മാരായ നാഗാര്‍ജുന, പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ ടി എസ് കല്യാണരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അല്‍ ഖോര്‍, അബു ഹമൂര്‍, ബര്‍വ വില്ലേജ്, ഗര്‍റാഫ, അല്‍ റയ്യാന്‍, ഏഷ്യന്‍ ടൗണ്‍, എച്ച് ബി കെ സിഗ്‌നല്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുടങ്ങുന്നത്. ഒറ്റ ദിവസം ഏഴ് ഷോറൂമുകള്‍ തുറക്കുന്ന ഖത്വറിലെ ആദ്യ ജ്വല്ലറിയാണ് കല്യാണ്‍. മേന്മയേറിയ ഉപഭോക്തൃസേവനത്തോടൊപ്പം മികച്ച രൂപകല്‍പ്പനയും ഗുണമേന്മയുമുള്ള ആഭരണങ്ങള്‍ വാങ്ങുന്നത് ആഹഌദകരമായ അനുഭവമാക്കുമെന്ന് ടി എസ് കല്യാണരാമന്‍ പറഞ്ഞു. എപ്പോഴും പരിഷ്‌കൃതമായിക്കൊണ്ടിരിക്കുന്ന സ്വര്‍ണവിപണിയില്‍ ആഭരണങ്ങളോട് ഏറ്റവും അഭിനിവേശമുള്ളവര്‍ക്കുപോലും വളരെ ആകര്‍ഷണീയത തോന്നുന്ന തരത്തിലുള്ള ഡിസൈനുകളുടെ വൈവിധ്യമാര്‍ ശേഖരമാണ് ഒരുക്കിയിരിക്കുതെും ആദ്ദേഹം പറഞ്ഞു. അറബി കല്യാണങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി നിര്‍മിച്ച ബ്രാന്‍ഡായ അമീറ, കൈകള്‍കൊണ്ട് നിര്‍മിച്ച ആന്റീക് ജ്വല്ലറിയായ മുദ്ര, പൗരാണികത നിറഞ്ഞ നിമാഹ്, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേക അവസരങ്ങള്‍ക്കായുള്ള ഡയമണ്ട് അപൂര്‍വ, വിവാഹ ഡയമണ്ട് അന്തര, ദിവസവും ഉപയോഗിക്കാവുന്ന ഹീറ, അപൂര്‍വങ്ങളായ കല്ലുകള്‍ പതിച്ച രംഗ് എിവയാണ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ഒരുക്കിയിരിക്കുന്നത്. ബെസ്‌പോക് കളക്ഷനുകളായ ടര്‍ക്കിഷ്, ആന്റീക്, ഒമേഗ എന്നിവയും ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. എല്ലാ ദിവസവും ഉപയോഗിക്കാന്‍ അനുയോജ്യമായ സമകാലിക, പൗരാണിക ഡിസൈനുകളുടെ ശേഖരവും കല്യാണിലുണ്ടാകും. എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണ രാമന്‍, രമേശ് കല്യാണ രാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.