മീനാക്ഷിപുരം റഹ്മത്ത് നഗര്‍ മദ്‌റസകള്‍ ഉദ്ഘാടനം ചെയ്തു

Posted on: March 18, 2016 12:02 am | Last updated: March 17, 2016 at 10:39 pm
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മീനാക്ഷിപുരം റഹ്മത്ത് നഗറില്‍ നിര്‍മിച്ച        മദ്‌റസത്തു ഖദീജത്തുല്‍ കുബ്‌റാ, ദാറുസ്സലാം എന്നീ മദ്‌റസകളുടെ ഉദ്ഘാടനം സയ്യിദ്     ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ നിര്‍വഹിക്കുന്നു

ചെങ്കോട്ട: ഇസ്‌ലാമിക് എജുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മീനാക്ഷിപുരം റഹ്മത്ത് നഗറില്‍ നിര്‍മിച്ച മദ്‌റസത്തു ഖദീജത്തുല്‍ കുബ്‌റാ, ദാറുസ്സലാം എന്നീ മദ്‌റസകളുടെ ഉദ്ഘാടനം സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ നിര്‍വഹിച്ചു. റഹമത്ത് നഗര്‍, മേക്കര എന്നിവിടങ്ങളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വി എം കോയ മാസ്റ്റര്‍, അബ്ദുല്‍ കരീം ഹാജി കാരാത്തോട്, നുജൂമുദ്ദീന്‍ അമാനി കൊല്ലം, അബ്ദുല്‍ മജീദ് സഖാഫി, മഹല്ല് പ്രസിഡന്റ് ഫഖറുദ്ദീന്‍ അലി പ്രസംഗിച്ചു.