ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

Posted on: March 13, 2016 10:42 am | Last updated: March 13, 2016 at 6:40 pm
SHARE

K CJOSEPHകണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠാപുരത്ത് മന്ത്രി കെ.സി.ജോസഫിനെതിരെ പോസ്റ്റര്‍. കെ.സി. ജോസഫ് വീണ്ടും സ്ഥാനാര്‍ഥിയാകുന്നതിനെതിരെയാണ് പോസ്റ്റര്‍. 35 വര്‍ഷം എംഎല്‍എ ആയ കെസി ജോസഫിന് ഇന് ഇനി വോട്ട് ചെയ്ത് വിജയിപ്പിക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇരിക്കൂര്‍ മണ്ഡലം കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബാനറും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത്. തങ്ങളുടെ രണ്ട് തലമുറയായി കെ.സി ജോസഫിനാണ് വോട്ടു ചെയ്തത്. മണ്ഡലത്തില്‍ വികസനമെത്തിയിട്ടില്ല, റോഡുകള്‍ തകര്‍ന്നു കിടക്കുന്നു. ഇല്ലായ്മകളുടെ പട്ടിക നിരത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്.
35 വര്‍ഷമായില്ലേ സാര്‍ ഇനിയെങ്കിലും മത്സരത്തില്‍ നിന്ന് മാറിക്കൂടെ എന്നു ചോദിക്കുന്ന പോസ്റ്റര്‍ ചെങ്കൊടി വിജയിച്ചു കാണാന്‍ ആഗ്രഹമില്ലാത്ത കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്.

kc joseph32ആം വയസ് മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെസി ജോസഫിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. കെസി ജോസഫ് മാറി ഇരിക്കൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ എത്തിച്ചാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. നിരവധി തവണ കോണ്‍ഗ്രസിന്റെ ചാവേര്‍ സ്ഥാനാര്‍ത്ഥിയായി നിന്ന സതീശന്‍ പാച്ചേനിക്ക് ഈ തിരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് തന്നെ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

60 ശതമാനത്തോളം മലയോര കര്‍ഷക ക്രിസ്ത്യന്‍ കുടുംബങ്ങളുള്ള മണ്ഡലത്തില്‍ സഭയെ പിണക്കി കൊണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപെടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി മണ്ഡലത്തില്‍ തുടര്‍ച്ചയായി മത്സരിക്കുന്ന കെസി ജോസഫ് വീണ്ടും മത്സരിക്കുന്നത് സീറ്റ് നഷ്ടപെടാന്‍ ഇടയാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിലയിരുത്തിയിരുന്നു. ജോസഫ് മത്സര രംഗത്ത് നിന്ന് ആര്യാടനെ പോലെ പിന്മാറാന്‍ തയ്യാറാകണമെന്നാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മാണിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നത് പോലെ താനും മത്സരിക്കുമെന്നാണ് കെസി ജോസഫിന്റെ വാദം

LEAVE A REPLY

Please enter your comment!
Please enter your name here