അണികളുടെ മനസ്സറിഞ്ഞ് കുഞ്ഞാലിക്കുട്ടി

Posted on: March 4, 2016 11:03 am | Last updated: March 4, 2016 at 11:03 am
SHARE

kunjalikkutty pkമലപ്പുറം: മണ്ഡലം മാറി മലപ്പുറത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും വേങ്ങരയില്‍ തന്നെ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ വികാരത്തിന് മുന്നില്‍ കുഞ്ഞാലിക്കുട്ടി വഴങ്ങി. മലപ്പുറത്ത് മത്സരിച്ച് വിജയിക്കുന്നതാണ് ഭരണം മാറ്റമുണ്ടായാല്‍ ഉചിതമെന്ന കണക്ക് കൂട്ടലാണ് വേങ്ങരയില്‍ നിന്ന് മാറാനുള്ള ആലോചനക്ക് പിന്നില്‍. ജില്ലാ ആസ്ഥാനമെന്നതിനപ്പുറം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യാമെന്നും കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ വേങ്ങരയിലെ മുസ്‌ലിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടി മണ്ഡലം മാറരുതെന്ന ശക്തമായ ആവശ്യവുമായി രംഗത്തെത്തിയതോടെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here