ലീഗ് സ്ഥാനാര്‍ഥികളായി; അഞ്ചിടത്ത് പുതുമുഖങ്ങള്‍, മന്ത്രിമാര്‍ സിറ്റിംഗ് സീറ്റുകളില്‍ തന്നെ

Posted on: March 3, 2016 5:17 pm | Last updated: March 4, 2016 at 11:14 am

muslim league candidates 2016മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 15 സിറ്റിംഗ് എംഎല്‍എമാരും 5 പുതുമുഖങ്ങളുമാണ് ആദ്യപട്ടികയില്‍ ഇടം നേടിയത്. അഞ്ച് ലീഗ് മന്ത്രിമാരും സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കും. വള്ളിക്കുന്ന്, കൊടുവള്ളി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ ജനവിധി തേടും. പാണക്കാട് ചേര്‍ന്ന മുസ് ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത്.

കുറ്റിയാടി, കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റുകള്‍ കോണ്‍ഗ്രസുമായി വെച്ചുമാറിയേക്കുമെന്ന് സൂചനയുണ്ട്. സിറ്റിംഗ് എം എല്‍ എമാരില്‍ അബ്ദുസ്സമദ് സമദാനി, കെ എന്‍ എ ഖാദര്‍, കെ മുഹമ്മദുണ്ണി ഹാജി  എന്നിവര്‍ ആദ്യ പട്ടികയിലില്ല.

സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ:

വേങ്ങര – പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം – പി ഉബൈദുല്ല
മഞ്ഞളാംകുഴി അലി – പെരിന്തല്‍മണ്ണ
മണ്ണാര്‍ക്കാട് – അഡ്വ. എന്‍ ഷംസുദ്ദീന്‍
കളമശ്ശേരി – വി കെ ഇബ്രാഹീം കുഞ്ഞ്
കൊണ്ടോട്ടി – ടി വി ഇബ്രാഹീം
ബാലുശ്ശേരി – യു സി രാമന്‍
കോട്ടക്കല്‍ – ആബിദ് ഹുെൈസന്‍ തങ്ങള്‍
വള്ളിക്കുന്ന് – പി അബ്ദുല്‍ ഹമീദ്
മങ്കട – ടി എ അഹമ്മദ് കബീര്‍
കോഴിക്കോട് സൗത്ത് – എം കെ മുനിര്‍
അഴീക്കോട് – കെഎം ഷാജി
താനൂര്‍ – അബ്ദുര്‍റഹമാന്‍ രണ്ടത്താണി
തിരൂര്‍ – സി മമ്മൂട്ടി
തിരൂരങ്ങാടി – പി കെ അബ്ദുറബ്ബ്
കാസര്‍കോട് – എന്‍ എ നെല്ലിക്കുന്ന്‌
കൊടുവള്ളി – എം എ റസാഖ് മാസ്റ്റര്‍
തിരുവമ്പാടി – വി എം ഉമ്മര്‍ മാസ്റ്റര്‍
എറനാട് – പി കെ ബഷീര്‍
മഞ്ചേരി – എം ഉമ്മര്‍
മഞ്ചേശ്വരം – പി ബി അബ്ദുര്‍റസാഖ്‌