Connect with us

Kasargod

കോടോംബേളൂര്‍ പഞ്ചായത്ത് ബജറ്റില്‍ റോഡ് വികസനത്തിന് മുന്‍ഗണന

Published

|

Last Updated

രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിന് മിച്ച ബജറ്റ്. 2,65,024,900രൂപ വരവും 2,46,285,000 രൂപ ചിലവും 1,87,39,900രൂപ മിച്ചവും പ്രതിക്ഷിക്കുന്ന കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ്പ്രസിഡന്റ് പി എല്‍ ഉഷ അവതരിപ്പിച്ചു. റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടുള്ള ബജറ്റ് കാര്‍ഷിക മേഖലയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.
കാര്‍ഷിക മേഖലയ്ക്ക് 40 ലക്ഷം രൂപ നീക്കിവച്ചപ്പോള്‍ റോഡ് വികസന പ്രവൃത്തികള്‍ക്ക് 2,94,550,000 രൂപ വകയിരുത്തി. പട്ടികജാതി-വര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1,25,16,000 രൂപയില്‍ കുടിവെള്ള ശുചിത്വ പദ്ധതികള്‍ക്കായി 25 ലക്ഷം രൂപയും ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് 16 ലക്ഷവും, വിദ്യാഭ്യാസ കലാ സാംസ്‌കാരിക യുവജനക്ഷേമ പദ്ധതികള്‍ക്കായി 22 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്തില്‍ ആദിവാസി പഠനകേന്ദ്രം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അറിയിച്ചു.
പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് ജോസഫ് സ്വാഗതം പറഞ്ഞു.

 

Latest