പ്രതീക്ഷ നല്‍കി പുതിയ തൊഴില്‍ നിയമം

Posted on: December 31, 2015 9:05 pm | Last updated: December 31, 2015 at 9:05 pm

വിദേശികളായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും വിസ റദ്ദാക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവേശന വിലക്ക് റദ്ദ് ചെയ്യുന്നതുമായ തൊഴില്‍ നിമയമം അമീര്‍ അംഗീകരിച്ചത് ഈ വര്‍ഷം. കാലങ്ങളായി പ്രവാസികള്‍ കാത്തിരിക്കുന്നതും ലോകവ്യാപകമായി ഖത്വര്‍ പ്രശംസിക്കപ്പെട്ടതുമായ നിയമ നിര്‍മാണമാണ് നടന്നത്. പ്രാബല്യത്തില്‍ വരാന്‍ ഒരു വര്‍ഷമെടുക്കുമെങ്കിലും നിയമം പരക്കേ സ്വാഗതം ചെയ്യപ്പെട്ടു. തൊഴില്‍ മാറ്റം അനുവദിക്കുന്നതിനു പുറമേ എക്‌സിറ്റ് പെര്‍മിറ്റിന് സ്വന്തമായി അപേക്ഷിക്കുന്നതിനും പാസ്‌പോര്‍ട്ട് സ്വന്തം കൈവശം വെക്കുന്നതിനും തൊഴില്‍ നിയമം അവകാശം നല്‍കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും മതിയായ സൗകര്യങ്ങളോടെയുള്ള പാര്‍പ്പിടങ്ങള്‍ സജ്ജമാക്കുന്നതിനുമുള്ള നിയമനിര്‍ദേശങ്ങളും ഈ വര്‍ഷം സര്‍ക്കാറില്‍നിന്നുണ്ടായി.