പൊതുമരാമത്ത് റോഡ് നവീകരണം; സര്‍ക്കാര്‍ അഞ്ചരകോടി അനുവദിച്ചു

Posted on: December 30, 2015 6:18 pm | Last updated: December 30, 2015 at 6:18 pm

പേരാമ്പ്ര: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലൂള്ള രണ്ട് പ്രധാന റോഡുകളുടെ പരിഷ്‌കരണ പ്രവര്‍ത്തികള്‍ക്ക് അഞ്ചര കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊയിലാണ്ടി നിയോജക മണ്ഢലത്തില്‍ ഭാഗികമായും, ബാക്കി മുഴുവന്‍ ഭാഗവും പേരാമ്പ്ര നിയോജക മണ്ഢലത്തിലൂം ഉള്‍പ്പെടുന്ന പയ്യോളിപേരാമ്പ്ര റോഡ് പരിഷ്‌കരണത്തിന് മൂന്ന് കോടിയും, പൂര്‍ണ്ണമായും പേരാമ്പ്ര മണ്ഢലത്തിലെ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പേരാമ്പ്രപൈതോത്ത്താന്നിക്കണ്ടി റോഡ് നവീകരണത്തിന് രണ്ടര കോടിയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. കെ. കുഞ്ഞമ്മദ് എം.എല്‍.എ യുടെ അഭ്യര്‍ത്ഥന മാനിച്ച് ഡിസം:16 ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ്മന്ത്രി വിളിച്ച് ചേര്‍ത്ത പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പേരാമ്പ്രയുമായി ബന്ധപ്പെടുന്ന രണ്ട് റോഡുകളുടെ പ്രവര്‍ത്തിക്ക് ഫണ്ട് അനുവദിച്ചുള്ള ഉത്തരവിറക്കിയത്.