സ്‌കൂള്‍ കെട്ടിടത്തിന് ശിലയിട്ടു

Posted on: December 29, 2015 6:53 pm | Last updated: December 29, 2015 at 6:53 pm

നരിക്കുനി: പി സി പാലം ഐ പി സി എ എം എല്‍ പി സ്‌കൂളിന് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എ കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി നരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ലോഗോ പ്രകാശനം ചെയ്തു. 1926ല്‍ മൂപ്പറ്റ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍ തുടക്കമിട്ട ഈ വിദ്യാലയം ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള മാനേജ്‌മെന്റിന്റെ സഹകരണത്തോടെ സ്‌കൂളിന്റെ നടത്തിപ്പ് ഗ്രേസ് എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ച് നടത്തിപ്പ് ഏറ്റെടുത്തത്. എഴുപത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന കെട്ടിട നിര്‍മാണത്തിനുള്ള തുക നാട്ടുകാരില്‍ നിന്ന് തന്നെ സ്വരൂപിക്കുകയാണ് ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് അംഗം പി കെ ജിഷ, ബി പി ഒ. കെ ഗിരീഷ്, വി പി ബശീര്‍, സദാനന്ദന്‍, പി പി മുഹമ്മദ് സാലിഹ്, കെ മൂസ, സി പി അബ്ദുല്ലത്വീഫ്, കെ അഹമ്മദ്, ടി കെ കുഞ്ഞൂട്ടി, പി ടി അബ്ബാസലി, എം കുഞ്ഞൂട്ടി, പി ഹസന്‍, പി കെ സലീം, എം സി അബ്ദുല്‍മജീദ്, സുബൈദ, ഡോ. സി മുഹമ്മദ്, സി എം ഹുസൈന്‍ സംസാരിച്ചു.