മോദിയുടെ പാക് സന്ദര്‍ശനം: എന്ത് വിപത്താണാവോ ഉണ്ടാകുകയെന്ന് മനീഷ് തിവാരി

Posted on: December 25, 2015 4:37 pm | Last updated: December 26, 2015 at 10:53 am

maneesh tiwariന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. വാജ്‌പേയിയുടെ ലാഹോര്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് കാര്‍ഗില്‍ യുദ്ധമുണ്ടായത്. ഇത്തവണ എന്ത് വിപത്താണാവോ ഉണ്ടാകുകയെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ വിശ്വാസത്തിലെടുക്കാതെയാണ് മോദിയുടെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.