പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെ

Posted on: December 19, 2015 12:08 pm | Last updated: December 19, 2015 at 5:48 pm

kunjalikkutty pkകോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയുടെ തീയതി തീരുമാനിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെയാണ് കേരള യാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളയാത്ര. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ലീഗ് കേരള യാത്രയ്ക്ക് ഒരുങ്ങുന്നത്. കേരളത്തിലെ വര്‍ഗീയ പ്രവണതകള്‍ക്കെതിരായി നടത്തുന്ന രാഷ്ട്രീയ വിശദീകരണജാഥയായിരിക്കും കേരള യാത്ര. പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കും. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ജാഥ നടത്താന്‍ തീരുമാനമായത്.

ജാഥ പികെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കണമെന്ന പാര്‍ട്ടിയിലെ പൊതുവികാരം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു. സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും ഭൂരിപക്ഷ വര്‍ഗീയതയും ജാഥയിലെ പ്രചാരണ വിഷയമാക്കും.