Connect with us

Sports

രാഷ്ട്രീയക്കളിയില്‍ വിന്‍ഡീസ് ക്രിക്കറ്റ് ഇല്ലാതാകും : ഡ്വെയന്‍ ബ്രാവോ

Published

|

Last Updated

മെല്‍ബണ്‍: രാഷ്ട്രീയത്തിന്റെ അമിതമായ ഇടപെടലുകള്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ കൊല്ലുമെന്ന് മുന്‍ നായകന്‍ ഡ്വെയിന്‍ ബ്രാവോ. ലോകക്രിക്കറ്റിലെ മികച്ച താരങ്ങള്‍ ഇവിടെയുണ്ട്, എന്നിട്ടും അതൊന്നും ഫലവത്താകുന്നില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരമാണതിന് കാരണം, ഇവിടെ നല്ലൊരു ഗ്രൗണ്ടുണ്ടോ, നെറ്റ്‌സുണ്ടോ, മികച്ചൊരു അക്കാദമിയുണ്ടോ. ഒന്നുമില്ല, ഇതു തന്നെയാണ് വിന്‍ഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണം – ബ്രാവോ ക്രിക്കറ്റ് ആസ്‌ത്രേലിയ വെബ്‌സൈറ്റിലൂടെ തുറന്നടിച്ചു.
കളിക്കാരും ബോര്‍ഡ് അംഗങ്ങളും തമ്മില്‍ ഊഷ്മള ബന്ധം ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയൊന്നില്ല. 2014 ഒക്‌ടോബറില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നതിനിടെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള വേതന തര്‍ക്കത്തിന്റെ ഭാഗമായി മത്സരിക്കാനിറങ്ങാതെ ടീം സമരം ചെയ്തിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന ഡ്വെയിന്‍ ബ്രാവോയാണ് സമരത്തിനും നേതൃത്വം നല്‍കിയത്. ഇതേ തുടര്‍ന്ന് ബ്രാവോയെ ടീമില്‍ നിന്ന് പുറത്താക്കി.
ഫ്രാങ്ക് വോറല്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയില്‍ ആസ്‌ത്രേലിയക്കെതിരെ മൂന്നാം ദിനം വിന്‍ഡീസ് 122 റണ്‍സിന്റെ തോല്‍വിയേറ്റിരുന്നു.
ഇതോടെയാണ് വിന്‍ഡീസ് ക്രിക്കറ്റ് വീണ്ടും ചര്‍ച്ചയാകുന്നത്. ബ്രയാന്‍ ലാറയെ പോലുള്ള ഇതിഹാസ താരങ്ങളുടെ സഹായം ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കേണ്ട സമയമായെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ പറഞ്ഞിരുന്നു.

Latest